News..

USS QUESTION PAPERS താഴെയുള്ള ലിങ്കിൽ .....

Tuesday 28 July 2015

APJ

അഗ്നിച്ചിറകുകള്‍ മറഞ്ഞു
T- T T+

* ഡോ. എ.പി.ജെ. അബ്ദുല്‍ കലാം അന്തരിച്ചു
* അന്ത്യം ഹൃദയാഘാതത്തെത്തുടര്‍ന്ന്
* ഐ.ഐ.എം. ഷില്ലോങ്ങില്‍ പ്രസംഗിക്കവെ കുഴഞ്ഞുവീണു
* മരണം രാത്രി ഒമ്പതുമണിയോടെ ആസ്പത്രിയില്‍

ഷില്ലോങ്:
 മുന്‍രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍സ്വപ്‌നങ്ങള്‍ക്ക് അഗ്നിച്ചിറക് നല്‍കിയ ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുല്‍ കലാം (84) ഇനി ജ്വലിക്കുന്ന ഓര്‍മ. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ മേഘാലയയിലെ ഷില്ലോങ്ങില്‍ ഐ.ഐ.എം. സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍തന്നെ സ്വകാര്യ ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഒമ്പതുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. 2002-മുതല്‍ 2007 വരെ രാജ്യത്തിന്റെ പന്ത്രണ്ടാമത് രാഷ്ട്രപതിയായിരുന്നു.

എ.പി.ജെ. അബ്ദുല്‍ കലാം

ജനനം 1931 ഒക്ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരം
മുഴുവന്‍ പേര്: അവുല്‍ പക്കീര്‍ ജയ്‌നുലബ്ദീന്‍ അബ്ദുല്‍കലാം
പിതാവ്: ജൈനുലബിദ്ദീന്‍
മാതാവ്: ആഷ്യമ്മ
വിദ്യാഭ്യാസം: മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഭൗതികശാസ്ത്രത്തിലും
മദ്രാസ് ഐ.ഐ.ടി.യില്‍ നിന്ന് ബഹിരാകാശ എന്‍ജിനിയറങ്ങിലും ബിരുദം

മിസൈല്‍മാന്‍

* 1960-ല്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആര്‍.ഡി.ഒ.യില്‍ ശാസ്ത്രജ്ഞനായി തുടക്കം
* തുടക്കം കരസേനയ്ക്കുവേണ്ടി ഹെലികോപ്ടറുകള്‍ രൂപകല്‍പന ചെയ്തുകൊണ്ട്
* 1965-ല്‍ റോക്കറ്റുകളുടെ രൂപകല്പന തുടങ്ങി
* 1969-ല്‍ ഐ.എസ്.ആര്‍.ഒ.യിലേക്കുള്ള സ്ഥലംമാറ്റം വഴിത്തിരിവ്
* ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ ഉപഗ്രഹ വിക്ഷേപണപേടകം എസ്.എല്‍.വി. മൂന്നിന്റെ പ്രോജക്ട് ഡയറക്ടര്‍
* 1980 ജൂലായില്‍ രോഹിണി എന്ന കൃത്രിമഉപഗ്രഹത്തെ ലക്ഷ്യത്തിലെത്തിച്ച് കലാമും എസ്.എല്‍.വി. മൂന്നും ചരിത്രത്തില്‍
*1970 മുതല്‍ 90 വരെ പി.എസ്.എല്‍.വി.യുടെ രൂപകല്പനയില്‍ നേതൃത്വം
* അഗ്നി, പൃഥ്വി തുടങ്ങിയ മധ്യദൂര ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു
* 1990-കളില്‍ രാജ്യത്തെ മിസൈല്‍വികസന പദ്ധതിയുടെ നേതൃത്വം ഏറ്റെടുത്തു
* 1992-99 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവ്. ഡി.ആര്‍.ഡി.ഒയുടെ സെക്രട്ടറി
* 1999-ല്‍ പൊഖ്‌റാന്‍ ആണവപരീക്ഷണം നടന്നപ്പോള്‍ നിര്‍ണായക പങ്കുവഹിച്ചു

ജനകീയനായ രാഷ്ട്രത്തലവന്‍

* 2002-ജൂലായ് 19ന് കെ.ആര്‍. നാരായണന്റെ പിന്‍ഗാമിയായി രാഷ്ട്രപതി
* ബി.ജെ.പി. നേതൃത്വംനല്‍കിയ എന്‍.ഡി.എ. സഖ്യത്തിന്റേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെയായിരുന്നു കലാമിന്റെ വിജയം
* കലാമിന് 89.58 ശതമാനത്തോളം വോട്ട് ലഭിച്ചപ്പോള്‍ ഇടതുപക്ഷം നിര്‍ത്തിയ ക്യാപ്റ്റന്‍ ലക്ഷ്മിക്ക് ലഭിച്ചത് പത്തുശതമാനത്തോളം വോട്ട് മാത്രം

എന്നും ജനങ്ങള്‍ക്കിടയില്‍

* 2007-ല്‍ രാഷ്ട്രപതിസ്ഥാനമൊഴിഞ്ഞ ശേഷവും ക്ലാസുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സക്രിയം
* അഹമ്മദാബാദ്, ഷില്ലോങ്, ഇന്‍ഡോര്‍ ഐ.ഐ.എമ്മുകളിലും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലും അധ്യാപകന്‍
* തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ചാന്‍സലറും ആയിരുന്നു. 

പുരസ്‌കാരങ്ങള്‍, ബഹുമതികള്‍

1997-ല്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന. പത്മഭൂഷണ്‍(1981), പത്മവിഭൂഷണ്‍( 1990), ദേശീയ ഉദ്ഗ്രഥനത്തിനുളള ഇന്ദിരാഗാന്ധിപുരസ്‌കാരം (1997), വീര്‍ സവര്‍ക്കര്‍, രാമാനുജന്‍ പുരസ്‌കാരങ്ങള്‍, കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഇന്റര്‍നാഷണല്‍ വോണ്‍ കാര്‍മല്‍ വിങ്‌സ് പുരസ്‌കാരം. വിദേശത്തുനിന്നുള്‍പ്പെടെ 40 സര്‍വകലാശാലകളുടെ ഡോക്ടറേറ്റ് ബിരുദവും ലഭിച്ചു. ആത്മകഥയായ 'അഗ്നിച്ചിറകുകള്‍' അടക്കം പത്ത് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 'അഗ്നിച്ചിറകുകള്‍' 1999-ല്‍ രാജ്യത്ത് ഏറ്റവുംകൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്നായിരുന്നു. 

Thursday 14 May 2015

TEACHER TEXT AND HAND BOOK DETAILS


PLEASE FIND TEACHER TEXT AND HAND BOOK DETAILS FROM THE FOLLOWING SCERT SITE
                           http://www.scert.kerala.gov.in/

Monday 30 March 2015

Sahavasa Camp

പട്ടാഴി വടക്കേക്കര , കുളക്കട, പൂവറ്റൂർ CRC കളിൽ ഏപ്രിൽ 7 & 8 (ചൊവ്വ , വെള്ളി ) തീയതികളിൽ Vacation ക്യാമ്പ്‌ BRC യുടെ നേതൃത്വത്തിൽ നടത്തുന്നു.